നമ്മുടെ ജീവിതത്തിന്റെ താളം തന്നെ ഓർമ്മകളാൽ തിങ്ങിനിറഞ്ഞതാണെല്ലോ. കൈവരിച്ച വിജയങ്ങളും പരാജയങ്ങളും അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും നാം മുന്നോട്ട് പോവുന്നത്. ഈ ഓർമകളെല്ലാം നശിച്ചു പോയാലുള്ള അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ജീവിതം ഏറ്റവും ഭയാനകമായ പ്രതിസന്ധിയാകുമെന്ന് നിസ്സംശയം പറയാം. സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറന്നു തുടങ്ങി ക്രമേണ ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ മറവിയുടെ പടുകുഴിയിലേക്ക് പതിക്കുന്ന എത്രയോ മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളത്. അവരെ ഓർക്കാനൊരു ദിനമാണ് സെപ്തംബർ 21, ‘ലോക അൽഷിമേഴ്സ് ദിനം’
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.